ജില്ലാ ആശുപത്രി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായി പരാതി; പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്, ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാആശുപത്രിയില്‍ താല്‍ക്കാലിക സെക്യൂരിറ്റി കം ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. അജാനൂര്‍, ഇട്ടമ്മല്‍, കുശാല്‍ നഗറിലെ രാജീവന്റെ പരാതിയില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു പരാതിക്കാരന്‍. ഈ സമയത്ത് എത്തിയ സി.കെ. അരവിന്ദാക്ഷന്‍ അനുമതി ഇല്ലാതെ അകത്തു കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കല്യാണത്തില്‍ പങ്കെടുക്കാത്ത വിരോധം; കുഞ്ചത്തൂര്‍ പദവില്‍ വയോധികയെ മുടിക്ക് പിടിച്ച് വലിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചു, തടയാന്‍ ശ്രമിച്ച ബന്ധുവിനും മര്‍ദ്ദനം, സഹോദരങ്ങള്‍ക്കെതിരെ കേസ്

You cannot copy content of this page