കാസര്‍കോട്: കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ തലപ്പത്ത് വീണ്ടും എ.എസ്.പി. ഡിവൈ.എസ്.പിയായിരുന്ന സി.കെ. സുനില്‍ കുമാറിനെ മാറ്റി എം. നന്ദഗോപന്‍ ഐ.പി.എസിനെ എ.എസ്പിയായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച്ച പുറത്തിറങ്ങി.
ഇതിനിടയില്‍ കാസര്‍കോട് ജില്ലക്കാരായ മൂന്നു ഡിവൈ.എസ്.പി മാര്‍ക്ക് അഡീഷണല്‍ എസ്.പിമാരായി സ്ഥാനകയറ്റം ലഭിച്ചു.
കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പിയും നീലേശ്വരം സ്വദേശിയുമായ
എം. സുനില്‍കുമാര്‍, ഡോ.വി.ബാലകൃഷ്ണന്‍, കണ്ണൂര്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി എം.വി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് സ്ഥാനകയറ്റം ലഭിച്ചത്. ഇവരില്‍ ഡോ.വി.ബാലകൃഷ്ണന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു വരികയാണ്.
