കാസര്‍കോട്: 15നു കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തും. പൊലീസ് വിഭാഗങ്ങളും എന്‍.സി.സി സ്‌കൗട്ട് യൂണിറ്റുകളും നടത്തുന്ന സ്വാതന്ത്ര്യ ദിന പരേഡിനെ മന്ത്രി അഭിവാദ്യം ചെയ്യും.
തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനും കൊല്ലത്തു മന്ത്രി വി. ശിവന്‍ കുട്ടിയും പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജും ആലപ്പുഴയില്‍ മന്ത്രി സി.ജി ചെറിയാനും കോട്ടയത്തു മന്ത്രി ജെ ചിഞ്ചുറാണിയും ഇടുക്കിയില്‍ മന്ത്രി അഗസ്റ്റിനും എറണാകുളത്തു മന്ത്രി പി. രാജീവും തൃശൂരില്‍ മന്ത്രി ആര്‍ ബിന്ദുവും പാലക്കാട്ട് മന്ത്രി എം.ബി രാജേഷും മലപ്പുറത്തു മന്ത്രി കെ. രാജനും കോഴിക്കോട്ട് മന്ത്രി എ.കെ ശശീന്ദ്രനും വയനാട്ടു മന്ത്രി ഒ.ആര്‍ കേളുവും കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്യും.
