കാസര്‍കോട്: കാന്റീന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ ഗൗനിച്ചില്ലെന്നു ആരോപിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 15 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മലപ്പുറം, മാറഞ്ചേരി പള്ളിപ്പടി, പുറങ്ങ്, ഓലങ്കാട് വീട്ടില്‍ ഒ.എം സാഹിദും (19) സുഹൃത്തുക്കളുമാണ് അക്രമത്തിനു ഇരയായത്. സാഹിദിന്റെ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ സവാദ്, ഗസ്‌വാന്‍, സുനൈബ്, അലി, അജ്മല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 10 പേര്‍ക്കുമെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
