കാസര്‍കോട്: ക്ലാസില്‍ അധ്യാപകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതിലെ വിരോധം മൂലമാണെന്നു പറയുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കു വധഭീഷണിയും മര്‍ദ്ദനവും. പനയാല്‍, പാക്കം സ്വദേശിയായ 16കാരന്റെ പരാതി പ്രകാരം അംബേദ്കര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 18കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ജുലൈ 30ന് ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വരാന്തയില്‍ വച്ച് തടഞ്ഞു നിര്‍ത്തി കൈ കൊണ്ട് മുഖത്തടിക്കുകയും തള്ളിയിടുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.
