കാസര്‍കോട്: നെക്രാജെ, അര്‍ത്തിപ്പള്ളത്തെ സതീശന്റെ ഭാര്യ വിജയശ്രീ (33)യെ കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 9 മണിക്കും വൈകുന്നേരം ആറു മണിക്കും ഇടയിലാണ് ഭാര്യയെ കാണാതായതെന്നു സതീശന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
‘ഞാനിനി തിരിച്ചു വരില്ല’ എന്നു എഴുതിയ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെത്തിയതായും പരാതിയില്‍ വ്യക്തമാക്കി.
