കാസര്‍കോട്: ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആളുടെ മൃതദേഹം കാസര്‍കോട്, തളങ്കര അഴിമുഖത്ത് കണ്ടെത്തി. കോഴിക്കോട്, മാവൂര്‍, ചെറുകുളത്ത്, കളിപ്പറമ്പ് വീട്ടില്‍ സത്യനാഥ(70)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി കരയ്ക്കടിഞ്ഞത്.
രാവിലെ ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് സത്യനാഥന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്ക് അന്വേഷിച്ചു പോയി. എത്തിയിട്ടില്ലെന്നായിരുന്നു ആശുപത്രിയില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്ന് വീട്ടുകാര്‍ മാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഈ വിവരം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. ഇതിനിടയിലാണ് മൃതദേഹം തളങ്കര അഴിമുഖത്ത് കരയ്ക്കടിഞ്ഞത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: ശോഭന. മക്കള്‍: സനോജ്, സിജി. മരുമകന്‍: ലിനേഷ്. സഹോദരി: സാവിത്രി.
