കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ പതിനാറുകാരിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റു ചെയ്തു. മംഗ്‌ളൂരു, പറങ്കിപ്പേട്ട സ്വദേശിയായ ആസിഫ്(29)ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നു മനസ്സിലാക്കിയ നാട്ടുകാര്‍ വീടു വളയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് പറങ്കിപ്പേട്ട സ്വദേശിയാണെന്നു മനസ്സിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ് പൊലീസ്.
