വിട്‌ല: വിട്‌ല, കന്യാനയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വിട്‌ല സ്വദേശികളായ ത്വാഹിദ് (19), ഉമ്മര്‍ ഫാറൂഖ് (18), മുഹമ്മദ് നബീല്‍ (19) എന്നിവരെയാണ് വിട്‌ള പൊലീസ് അറസ്റ്റു ചെയ്തത്. ദേലന്തബെട്ടു സ്‌കൂളിനു സമീപത്തെ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ഭണ്ഡാരം കവര്‍ച്ച നടന്നത്. ദേവസ്ഥാന ഭരണസമിതി അധ്യക്ഷന്‍ നാരായണ റാവു നല്‍കിയ പരാതി പ്രകാരം കേസെടുത്താണ് മോഷ്ടാക്കളെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികള്‍ക്കു മറ്റേതെങ്കിലും കവര്‍ച്ചാ കേസുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.
