കാസര്‍കോട്: സംസ്ഥാന ഗതാഗത വകുപ്പ് നാലു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് ബേള കുമാരമംഗലത്ത് നിര്‍മ്മിച്ച ഡിജിറ്റല്‍ ഡ്രൈവിംഗ് ടെസ്റ്റിനാ യുള്ള കെട്ടിടവും, അനുബന്ധ സാമഗ്രികകളും കാട് മൂടി നശിക്കുന്നു. ജില്ലയില്‍ സര്‍ക്കാര്‍ തുടങ്ങുന്ന മിക്ക സ്ഥാപനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണെന്നാണ് ആക്ഷേപം. 2021 ല്‍ ഗതാഗത വകുപ്പ് മന്ത്രിയാണ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചത്. സ്ഥാപനം തുടങ്ങാന്‍ മാത്രമേ താല്‍പര്യമുണ്ടാവുന്നുള്ളൂ, അത് നിലനിര്‍ത്തുന്നതിനാ വശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. കോടികള്‍ മുടക്കിയുള്ള സ്ഥാപനം അടച്ചു പൂട്ടുമ്പോള്‍ അതിന് ഒരു സെക്യൂരിറ്റി സംവിധാനം പോലും നിയമിച്ചിട്ടില്ല. നോക്കുകുത്തിയായി മാറിയ കെട്ടിടം ഇപ്പോള്‍ കന്നുകാലികളുടെയും, വന്യജീവികളുടെയും വിഹാര കേന്ദ്രമാണ്.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ടെസ്റ്റ് പൂനരാരംഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ അവഗണന നേരിടുന്ന കെട്ടിട സ്ഥലം സന്ദര്‍ശിച്ചു.
