ഗാസസിറ്റി: ബന്തിയാക്കിയ ഇസ്രേലി യുവാക്കളെക്കൊണ്ട് ഹമാസ് അവര്‍ക്കു ശവക്കുഴി തോണ്ടിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ ഹമാസ് തന്നെ പുറത്തു വിട്ടു.
2023ഒക്ടോബറില്‍ ഒരു സംഗീത പരിപാടിക്കിടെ തട്ടിക്കൊണ്ട് പോയ് ബന്ദിയാക്കിയ 24 കാരനായ ഏവത്യര്‍ ഡേവിസ് എന്ന ഇസ്രേലി യുവാവിനെക്കൊണ്ട് താനെടുക്കുന്നതു തന്റെ ശവക്കുഴിയാണെന്നു പറയിപ്പിച്ച വീഡിയോകളാണ് പ്രചരിക്കുന്നത്. താന്‍ ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായെന്നും കുടിവെള്ളം പേരിനു കിട്ടുന്നുണ്ടെന്നും അവശനായ യുവാവ് പറയുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. എല്ലും തോലുമായി ഒരു കുഴിക്കുള്ളില്‍ കാണുന്ന ഡേവിഡിന്റെ വീഡിയോ കണ്ടു കുടുംബം തരിച്ചു. മകനെ രക്ഷിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് അവര്‍ അപേക്ഷിച്ചു. അതീവ അവശനായ റോം ബ്രസ്‌ലാവ്‌സ്തിയെന്ന യുവാവിന്റെ ദൃശ്യവും ഹമാസ് പുറത്തുവിട്ടിരുന്നു. തന്റെ മോചനത്തിനു സഹായിക്കണമെന്ന് അയാളും ഇസ്രേലി സര്‍ക്കാരിനോടപേക്ഷിക്കുന്നുണ്ട്. ഗാസയില്‍ 49 ഇസ്രായേല്‍ ബന്ദികള്‍ തടവിലുണ്ട്.
