കാസർകോട്: കുമ്പള- ബദിയടുക്ക റോഡിൽ വീണ്ടും അപകടം. ഭാസ്കര നഗറിൽ എക്സൈസ് വകുപ്പിന്റെ വാഹനം മറ്റൊരു കാറിൽ ഇടിച്ചു. രണ്ട് എക്സൈസ് വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റതായി വിവരം. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. കുമ്പള ഭാസ്കര നഗറിൽ എക്സൈസിന്റെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കുമ്പള – ബദിയടുക്ക കെഎസ്ടിപി പാതയിൽ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായതെന്നു നാട്ടുകാർ പറയുന്നു.
