കാസർകോട്: പാണത്തൂർ മാപ്പിളച്ചേരിയിൽ യുവാവിനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മാപ്പിളച്ചേരിയിലെ രാജേഷി(35)നെയാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ തോട്ടിൽ വീണതാണെന്ന് സംശയിക്കുന്നു. വിവരത്തെ തുടർന്ന് രാജപുരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടതിനു ശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അണ്ണയ്യ നായ്ക്കിന്റെയും ജയന്തിയുടെയും മകനാണ്. സഹോദരൻ രാജേന്ദ്രൻ.
