കാസര്‍കോട്: ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ അതിക്രമിച്ചു കയറി റബ്ബര്‍ മരങ്ങള്‍ മുറിച്ചു കടത്തുകയും സ്പ്രിംഗ്‌ളറുകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. വെള്ളരിക്കുണ്ട്, മാലോത്ത് വള്ളിക്കടവിലെ വിലാസിനിയുടെ പരാതി പ്രകാരം അഞ്ചു പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
കണ്ണൂര്‍, വെള്ളൂരിലെ സജിത്ത്, മാലോത്തെ അനൂപ്, രാജേഷ്, ജോഷി, ബിജു തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ജുലായ് 17നും 19നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കടവില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് അതിക്രമം നടന്നത്. സജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം മറ്റു പ്രതികള്‍ അതിക്രമിച്ചു കയറി അറുപത്തിരണ്ടോളം റബ്ബര്‍ മരങ്ങള്‍ മുറിച്ചു കടത്തിയതായും സ്പ്രിംഗ്‌ളറുകള്‍ നശിപ്പിച്ചതായും വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിയില്‍ പറഞ്ഞു.
