കാസര്‍കോട്: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, അനന്തംപള്ളയില്‍ നിന്നു കാണാതായ തൊട്ടിയില്‍ ഹൗസില്‍ സുമ(22) ബംഗ്‌ളൂരുവില്‍ ഉള്ളതായി പൊലീസിനു സൂചന ലഭിച്ചു. സല്‍മാന്‍ എന്ന യുവാവും സുമയുടെ കൂടെ ഉള്ളതായും സൂചനയുണ്ട്.
ഉറങ്ങാന്‍ കിടന്ന സുമയെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാണാതായതെന്നും സല്‍മാന്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും പിതാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
യുവതിയെ തേടി പൊലീസ് ഉടന്‍ ബംഗ്‌ളൂരുവിലേക്ക് പോകും. ഇതിനിടയില്‍ മാവുങ്കാലില്‍ നിന്നു കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ മറ്റൊരു യുവതിയെയും കാണാതായി. മാവുങ്കാല്‍, പുതിയ കണ്ടം, ലക്ഷം വീട് കോളനിയിലെ കെ.വി വിനയ (22)യെ ആണ് കാണാതായത്. മകളെ കാണാതായത് സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ജുലായ് 31ന് രാവിലെ കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ മകൾ പിന്നീട് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു.
