കാസര്‍കോട്: യുഗാന്തരങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിയെത്തുന്ന മാസ്മരിക ശബ്ദമാണ് അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെതെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗംപറഞ്ഞു. മുഹമ്മദ് റഫിയുടെ 45-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.എല്‍ 14 സിംഗേഴ്‌സ് സംഗീത കൂട്ടായ്മ കാസര്‍കോട്ട് നടത്തിയ റഫി കി യാദേന്‍, അനുസ്മരണവും ഗാനാഞ്ജലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടകരെ അദ്ദേഹം അനുമോദിച്ചു. സുബൈര്‍ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഷാഫി.എ നെല്ലിക്കുന്ന് അനുസ്മരിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ജലീല്‍ മുഹമ്മദ്, സി.എല്‍ ഹമീദ് എന്നിവരെ ആദരിച്ചു.
ഏഷ്യന്‍ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍മാരായ റബീഹ ഫാത്തിമ, ആയിഷത്ത് മെഹറുന്നിസ, നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ വിജയി മുഹമ്മദ് ബിന്‍ മൊയ്തീന്‍ എന്നിവരെ അനുമോദിച്ചു.
കൗണ്‍സിലര്‍ കെ.എം.ഹനീഫ്, അഹമ്മദ് അബ്ദുല്ല അസ്മാസ്, ഷാഫി നാലപ്പാട് എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കുഞ്ഞഹമ്മദ് അബ്ദുല്‍ ഖാദര്‍, ഖലീല്‍ കോപ, നൗഷാദ് ബായിക്കര, കാസിം, ഷാഫി തെരുവത്ത് പ്രസംഗിച്ചു.
മുഹമ്മദ് ഹനീഫ്, നാഷാദ്, ശ്രേയാ കാമത്ത്, കെ.എല്‍ 14 സിംഗേര്‍സ് അംഗങ്ങള്‍ ഗാനമാലപിച്ചു.
