കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐ.ഡി ഉണ്ടാക്കിയതായി പരാതി. അഴിത്തല സ്വദേശിനിയായ 37 കാരിയുടെ പരാതിപ്രകാരം നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം, മാടംപില്ലത്തെ ഷബീറിനെതിരെയാണ് കേസ്. ജൂണ്‍ ആറിനു മുമ്പാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയുടെ ഫോട്ടോ സംഘടിപ്പിച്ച ശേഷം ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉണ്ടാക്കുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് നിരവധി പുരുഷന്മാര്‍ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും പണം ആവശ്യപ്പെടുകയും ചെയ്ത് മാനഹാനി വരുത്തിയതായി കേസില്‍ പറയുന്നു. വിദേശത്തുള്ള ഭര്‍ത്താവുമായി ആലോചിക്കാന്‍ സമയമെടുത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നു കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
