കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്) റിലും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെന്‍ട്രല്‍ ഗവണ്മെന്റ് ഹെല്‍ത്ത് സ്‌കീം 2025 ആഗസ്ത് ഒന്നു മുതല്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ര്‍ ഡോ: സതീശന്‍ ബിയും സി ജി എച് എസ് അഡീഷണല്‍ ഡയറക്ര്‍ ഡോ: നിതിനും ഒപ്പുവച്ചു. പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യമായും നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റീയിമ്പേഴ്‌സ്‌മെന്റ് വ്യവസ്ഥയിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
