കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട്, അനന്തംപ്പള്ളയിലെ തൊട്ടിയില്‍ ഹൗസില്‍ സുമ (22)യെ ആണ് കാണാതായത്. 30ന് രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാണാതായ കാര്യം അറിഞ്ഞത്. പിതാവ് നല്‍കിയ പരാതിയില്‍ സുമയെ കാണാതായതു സംബന്ധിച്ചു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. സല്‍മാന്‍ എന്നയാള്‍ക്കൊപ്പം സുമപോയതായി സംശയിക്കുന്നുവെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറഞ്ഞു.
