പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും: കനേഡിയന്‍ പ്രധാനമന്ത്രി

പി.പി ചെറിയാന്‍

ഒട്ടാവ: സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിന് മുമ്പു കാനഡ, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്നു പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രസ്താവിച്ചു. ഗാസയിലെ മാനുഷിക ദുരന്തം തടയുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ നിരന്തരമായ പരാജയമാണ് ഈ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കുന്നത് സമാധാനം, സുരക്ഷ, എല്ലാ മനുഷ്യജീവിതത്തിന്റെയും അന്തസ്സ് എന്നിവയെ പിന്തുണയ്ക്കുന്നതിനു കാലത്തമാസം ഉണ്ടാകേണ്ട കാര്യമില്ലെന്നു കാര്‍ണി പറഞ്ഞു.

ഈ അംഗീകാരം, പലസ്തീന്‍ അതോറിറ്റിയുടെ ഭരണം പരിഷ്‌കരിക്കാനും 2026-ല്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനുമുള്ള അവരുടെ ഉത്തരവാദിത്വത്തെയും അടിസ്ഥാനമാക്കിയാണ്. അതില്‍ ഹമാസിന് ഒരു പങ്കും വഹിക്കാന്‍ കഴിയില്ലെന്ന് കാര്‍ണി ചൂണ്ടിക്കാട്ടി. പ്രഖ്യാപനത്തിന് മുമ്പ് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ഈ വ്യവസ്ഥകള്‍ താന്‍ വിശദീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഹമാസ് എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും നിരായുധീകരിക്കണമെന്നും കാര്‍ണി ആവര്‍ത്തിച്ചു.

കാനഡ യുടെ നിലപാടില്‍ ഇസ്രായേലിന് പ്രതിഷേധം

കാനഡയുടെ പ്രസ്താവനയെ ഇസ്രായേല്‍ അപലപിച്ചു. കനേഡിയന്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം ഹമാസിനുള്ള പ്രതിഫലമാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളെയും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിനെയും ഇത് ദോഷകരമായി ബാധിസസൗാ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഫ്രാന്‍സും യുണൈറ്റഡ് കിംഗ്ഡവും സമാനമായ പ്രതിബദ്ധതകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാര്‍ണിയുടെ ഈ പ്രഖ്യാപനം. ഇത് കാനഡയുടെ വിദേശനയത്തിലെ ഒരു സുപ്രധാന മാറ്റമായി വിലയിരുത്തപ്പെടുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച തന്റെ മന്ത്രിസഭയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഇതേ നിലപാട് സ്വീകരിച്ചു. ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ‘ഗണ്യമായ നടപടികള്‍’ സ്വീകരിക്കുകയും ദ്വിരാഷ്ട്ര പരിഹാരം നല്‍കുന്ന ഒരു ദീര്‍ഘകാല സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധമാവുകയും ചെയ്തില്ലെങ്കില്‍ സെപ്റ്റംബറില്‍ യുകെ ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കാര്‍ണിയുമായി സ്റ്റാര്‍മര്‍ തന്റെ തീരുമാനം ചര്‍ച്ച ചെയ്തു. ബുധനാഴ്ച, കൂടുതല്‍ രാജ്യങ്ങള്‍ ഇത് ചെയ്യണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് ആവശ്യപ്പെട്ടു. അത്തരമൊരു പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജി – 7 രാഷ്ട്രമാണ് കാനഡ.

തിങ്കളാഴ്ച, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ന്യൂയോര്‍ക്കിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാവുങ്കാല്‍, മൂലക്കണ്ടത്ത് വ്യാപാരി മൂന്നു നില കെട്ടിടത്തില്‍ നിന്നു വീണതോ, ചവിട്ടി താഴെയിട്ടതോ?; ഡമ്മി പരിശോധനയ്ക്ക് ആലോചന, വ്യാപാരിയുടെ നില അതീവ ഗുരുതരം, കരാറുകാരനെതിരെ കേസ്

You cannot copy content of this page