മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിലെ ക്ലൂ ചെവ്സ്കോയ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ബുധനാഴ്ചയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതെന്നു റഷ്യൻ ജിയോ ഫിസിക്കൽ സർവ്വേ വെളിപ്പെടുത്തി. അഗ്നിപർവ്വതത്തിന്റെ മുകളിലെ ഓറഞ്ച് നിറത്തിലുള്ള തീപിടിത്തത്തിന്റെ ഫോട്ടോകൾ ടെലഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഗ്നിപർവതത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചരിവിലൂടെ ചൂടുള്ള ലാവ പുറത്തേക്ക് ഒഴുകുകയാണ്. അഗ്നിപർവ്വതത്തിനു മുകളിൽ രൂക്ഷമായ തിളക്കവും സ്ഫോടനവും ഉണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. റഷ്യയിൽ പെസഫിക് തീരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും ആളുകളെ മാറ്റിപാര്‍പ്പിക്കല്‍ ഉണ്ടായിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
