കാസര്‍കോട്: കുംബഡാജെ, ബാലേഗഡേയിലെ നാരായണ (50)നെ കാണാതായതായി പരാതി. സഹോദരന്‍ ഉദയകുമാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടില്‍ നിന്നു പോയതായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അന്നു രാത്രി ബെള്ളൂര്‍, കായമല എന്ന സ്ഥലത്ത് വച്ച് സുഹൃത്ത് കണ്ടിരുന്നതായും പരാതിയില്‍ പറഞ്ഞു.
