പയ്യന്നൂര്‍: പരിയാരം, ശ്രീസ്ഥയില്‍ യുവതി രണ്ടു മക്കളുമായി കിണറ്റില്‍ ചാടി. ധനഞ്ജയ ആണ് മക്കളുമായി കിണറ്റില്‍ ചാടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അയല്‍വാസികളും വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൂന്നു പേരെയും പുറത്തെടുത്തു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ യുവതിയുടെയും ഒരു കുട്ടിയുടെയും നില അതീവ ഗുരുതരമാണ്. സ്വന്തം വീട്ടിലായിരുന്ന യുവതിയും മക്കളും അടുത്തിടെയാണ് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതെന്നു പറയുന്നു.
