പുത്തിഗെ: പുത്തിഗെ പഞ്ചായത്തിലെ കരടു വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാക്കിയിരിക്കുകയാണ് അധികൃതരെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് ലീഗ് സെക്രട്ടറി ഇ.കെ മുഹമ്മദ് കുഞ്ഞി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
പല പഞ്ചായത്തു വാര്‍ഡുകളിലെയും വോട്ടര്‍ ലിസ്റ്റില്‍ വാര്‍ഡ് അതിര്‍ത്തി വിട്ടും വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്നു പരാതിയില്‍ പറഞ്ഞു. വോട്ടര്‍മാരെ പുതിയ വാര്‍ഡിലേക്കും പോളിംഗ് ബൂത്തിലേക്കും ക്രമീകരിച്ചപ്പോഴും അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ കൂടി മറ്റു വാര്‍ഡുകളില്‍ ചാടിക്കയറിയിരിക്കുന്നു. പഞ്ചായത്ത് 11-ാം വാര്‍ഡിലെ അനന്തപുരം വാര്‍ഡില്‍പ്പെട്ട വോട്ടര്‍മാര്‍ 9ാം വാര്‍ഡായ സീതാംഗോളിയിലും 12-ാം വാര്‍ഡായ എടനാടു വാര്‍ഡിലും എത്തിയിരിക്കുന്നു. 9ാം വാര്‍ഡില്‍ ഉള്‍പ്പെടേണ്ട വോട്ടര്‍മാരെ 12-ാം വാര്‍ഡിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 12-ാം വാര്‍ഡില്‍ പെടേണ്ടവരെ 11-ാം വാര്‍ഡായ അനന്തപുരത്തും 13-ാം വാര്‍ഡായ മുഖാരിക്കണ്ടത്തും ഉന്തിത്തള്ളി കയറ്റിയിരിക്കുന്നു.
അന്തിമ വിജ്ഞാപനത്തില്‍ തെറ്റു തിരുത്തണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു.
