കാസര്‍കോട്: ചെറുവത്തൂര്‍ തിമിരി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിമിരി ആശാരിമൂലയിലെ സിജിത്ത് കുമാര്‍(44) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വെള്ളൂരിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. തിമിരിയിലെ അപ്പുവിന്റെയും ടിപി സരസ്വതിയുടെയും മകനാണ്. രേഷ്മയാണ് ഭാര്യ. മക്കള്‍: ശിവാനി, ദേവദര്‍ശ്. സഹോദരങ്ങള്‍: സിനില്‍ രാജ്, സിന്ധു.
