കാസര്‍കോട്: വില്‍പനക്കായി കൊണ്ടുപോകുന്ന 1.800 കിലോ കഞ്ചാവുമായി മധ്യവസ്‌കന്‍ ഷിറിയയില്‍ അറസ്റ്റില്‍. ബന്തിയോട് പൊരിക്കോട് സ്വദേശി പൊരിക്കോട് വീട്ടില്‍ മുഹമ്മദ് അലി(51) ആണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കുമ്പള എക്‌സൈസും കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)മാരായ വി പ്രമോദ്കുമാര്‍, സി.കെ.വി.സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ കെവി മനാസ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്)മാരായ സി അജീഷ്, കെ നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്, അഖിലേഷ്, പ്രജിത്ത്, ഷിജിത്ത് എന്നിവരും പരിശോധക സഘത്തിലുണ്ടായിരുന്നു.
