ഇന്ത്യൻ ബഹിരാകാശ ഗവേഷകേന്ദ്രവും നാസയും ചേർന്നു ഭൂമി നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം നാസയുടെ സഹകരണത്തോടെ നിർമ്മിച്ച അത്യാധുനിക ഭൗമ നിരീക്ഷണ ദൗത്യമായ നിസാർ (നാസ – ഐ.എസ്.ആർ.ഒ. സിന്തറ്റിക് അപ്പാർച്ചർ റഡാർ ) ഉപഗ്രഹം ശ്രീഹരിക്കോട്ട സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു ബുധനാഴ്ച വൈകിട്ട് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 5.40 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 10 വർഷത്തിലധികം കാലം കൊണ്ടാണ് ഇൻഡ്യയുടെ ബഹിരാകാശ നിരീക്ഷണത്തിലെ നാഴികക്കല്ലായ ഈ ഉപഗ്രഹം നിർമ്മിച്ചത്. ഇൻഡ്യൻ – അമേരിക്കൻ ബഹിരാകാശ ഏജൻസികൾ 1.5 ദശലക്ഷത്തിലധികം ഡോളർ ഇതിനു വേണ്ടി ചെലവഴിച്ചു. ജി.എസ്. എൽ.വി. – 16 സാറ്റലൈറ്റ് ഉപയോഗിച്ചാണ് നിസാറിനെ ഭ്രമണപഥത്തിലെത്തിച്ചത്. ഒരു ജി.എസ്.എൽ. വി . റോക്കറ്റ് ഒരു ഉപഗ്രഹത്തെ സിൻക്രണസ് പോളാർ ഭ്രമണ പഥത്തിൽ സ്ഥാപിക്കുന്നത് ഇതാദ്യമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page