കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച കള്ളത്തോക്ക് പിടികൂടി. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി, കുട്ടിമാവ് ഉന്നതിയിലെ ചപ്പിലിബാബുവിന്റെ വീട്ടില്‍ നിന്നാണ് പയ്യാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശിയും സംഘവും കള്ളത്തോക്ക് പിടികൂടിയത്. പൊലീസിനെ കണ്ട് ബാബു ഓടി രക്ഷപ്പെട്ടു. നായാട്ടിനുപയോഗിക്കുന്ന കള്ളത്തോക്ക് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടില്‍ പരിശോധനക്കെത്തിയത്.
പൊലീസ് സംഘത്തില്‍ എസ്‌ഐമാരായ ടോമി, പി.പി പ്രഭാകരന്‍, എ.എസ്.ഐമാരായ കെ.വി പ്രഭാകരന്‍, റീന, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.
