കാസര്‍കോട്: ആലംപാടി ഹൈസ്‌കൂളിനടുത്തെ പരേതനായ അബ്ദുല്ലയുടെ മകന്‍ ഷാഫി(45) ആശുപത്രിയില്‍ കുഴഞ്ഞുവീണുമരിച്ചു. നാലുവര്‍ഷമായി മസ്‌ക്കറ്റിലായിരുന്ന ഷാഫി രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ഷാഫി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടിയന്തര ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മസ്‌ക്കറ്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 15 വര്‍ഷത്തോളം സൗദിയിലായിരുന്നു. എല്ലാവരോടും സൗഹൃദത്തോടെ ഇടപെട്ടിരുന്ന ഷാഫി നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. ഷാഫിയുടെ വേര്‍പാട് നാട്ടില്‍ ശോകാന്തരീക്ഷം പകര്‍ന്നു. മിസ്രിയയാണ് ഭാര്യ. മക്കള്‍: ഫാത്തിമ, മുനാസ, മറിയം നിസ. മാതാവ്: മറിയം. സഹോദരനുണ്ട്.
