കാസർകോട്: ഉപ്പളയിലും പരിസരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാകുന്നു. ഉപ്പള ശാരദ നഗർ, മണിമുണ്ട, കടപ്പുറം, ഹനുമാൻ നഗർ, ബംഗ്ള എന്നിവിടങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്. ശാരദ നഗറിലെ പുലിമുട്ട് ശക്തമായ തിരമാലകളിൽ ഭാഗികമായി തകർന്നിരുന്നു. ശാരദ നഗറിൽ ശകുന്തള ഷാലിയൻ, സുനന്ദ, രവി എന്നിവരുടെ വീടുകൾക്കടുത്തും മുറ്റത്തും തിരമാലകൾ എത്തിയിരുന്നു. ശാരദ മന്ദിരത്തിനടുത്ത് ശശികല, നിവേദിത തുടങ്ങിയവരുടെ വീടുകളും മണിമുണ്ടയിൽ ജയരാമ, കേശവ എന്നിവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. ഐല, ഹനുമാൻ നഗർ, കുതുപുള, ബംഗ്ള എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. വില്ലേജ്, ഫിഷറീസ് അധികൃതർ കടലാക്രമണ സ്ഥലം സന്ദർശിച്ചു.
