കാസർകോട്: കുമ്പള ഭാസ്കര നഗറിൽ വാഹനാപകടം തുടർക്കഥയാകുന്നു. നിയന്ത്രണം വിട്ട കാർ ഓവുചാലിന്റെ ഭിത്തിയിൽ ഇടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. ബദിയടുക്കയിൽ നിന്ന് കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. മുന്നിലുള്ള ബൈക്ക് വെട്ടിച്ചപ്പോൾ പെട്ടെന്ന് കാർ ബ്രേക്ക് ഇടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഭിത്തിയിൽ ഇടിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ബദിയടുക്ക മാവിനക്കട്ട സ്വദേശിയുടെതാണ് കാർ. കഴിഞ്ഞ ആറു മാസത്തിനിടെ ഭാസ്കര നഗറിൽ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്.
