കാസര്‍കോട്: ഗോവയില്‍ റബര്‍ എസ്റ്റേറ്റില്‍ ജോലിക്ക് പോയ അഡൂര്‍ സ്വദേശിയെ കാണാതായതായി പരാതി. അഡൂര്‍ നാഗത്ത് മൂലയിലെ കണ്ണന്റെ മകന്‍ മറുവനെ(45)യാണ് കാണാതായത്. 17 ന് നാട്ടിലെ ഏഴുപേര്‍ക്കൊപ്പമാണ് ഗോവയില്‍ ജോലിക്ക് പോയത്. സുഹൃത്തിനൊപ്പം നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ മഡ്ഗാവില്‍ വച്ച് കാണാതായെന്നാണ് സഹോദരന്‍ ചന്ദ്ര ആദൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒപ്പമുണ്ടായിരുന്ന ആള്‍ നാട്ടില്‍ തിരിച്ചെത്തിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
