കാസർകോട്: കാരവൽ മീഡിയ പ്രസിദ്ധീകരിച്ച പൊതുതാല്പര്യ വാർത്തക്കു ഉടൻ ഫലം ലഭിച്ചു.കുമ്പള പഞ്ചായത്ത് എട്ടാം വാർഡിലെ ചെപ്പിനടുക്ക അംഗൻവാടിക്കടുത്തെ റോഡ് സൈഡിലുള്ള വൈദ്യുതി പോസ്റ്റിൽ കാട്ടുവള്ളികൾ പടർന്നു കയറി വൈദ്യുതി ലൈനിൽ ചുറ്റിപ്പടരാൻ തയാറായി നിൽക്കുന്ന അപകടാവസ്ഥ കാരവൽ മീഡിയ ചിത്രം സഹിതം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട വൈദ്യുതി വകുപ്പ് അധികൃതർ അപ്പോൾത്തന്നെ സ്ഥലത്തെത്തി ലൈനിൽ പടരാൻ ഒരുങ്ങിനിന്ന കാട്ടുവള്ളിപ്പടർപ്പ് ഇളക്കിയെടുത്തു താഴെയിട്ടു. പോസ്റ്റിൽ നിന്നു അപകടം ഒഴിവായെങ്കിലും ലൈനിനു താഴെ റോഡിൽ കാട്ടു ചെടികൾ വളരുന്നുണ്ട്. അത് ഇനി പഞ്ചായത്തോ, മരമത്തോ നീക്കം ചെയ്യുമായിരിക്കും. അല്ലെങ്കിൽ അംഗൻവാടി കുട്ടികളും നാട്ടുകാരും അനുഭവിക്കട്ടെ. അല്ലാതെന്താ.
