കാസര്‍കോട്: അഡ്ക്കത്തുബയല്‍ ഗവ.യു.പി സ്‌കൂളില്‍ മോഷണം. ഓഫീസിന്റെ പൂട്ടുപൊളിച്ചു അകത്തു കയറിയ മോഷ്ടാക്കള്‍ അലമാര തകര്‍ത്ത് 5,000 രൂപയും സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും കൈക്കലാക്കി സ്ഥലം വിട്ടു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈമാസം 22നും 23 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പ്രഥമാധ്യാപിക സീമ സുവര്‍ണ്ണയുടെ പരാതിയില്‍ കാസര്‍കോട്, ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
