കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ കണ്ടെത്തി, വിമാനത്തിലുണ്ടായിരുന്നത് 49 പേര്‍

മോസ്‌കോ: കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണ നിലയില്‍. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തില്‍ 49 യാത്രക്കാരുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയര്‍ലൈന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ വച്ച് എഎന്‍ – 24 യാത്രാവിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അമൂര്‍ പ്രവിശ്യയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അങ്കാറ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 43 യാത്രക്കാരും 6 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമുര്‍ മേഖലയിലെ ടൈന്‍ഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് വിമാനം കാണാതായത്. പിന്നീട് വിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page