ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദുബായ്-കാസര്‍കോട് തെരുവത്ത് നജാത്തുല്‍ ഇസ്ലാം സ്വലാത്ത് മജ്ലിസ് സഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്‍ ബ്രോഷര്‍ സയ്യദ് ജാഫര്‍ അല്‍ഹാദി തങ്ങള്‍ പ്രകാശനം ചെയ്തു.
ഇഷ്‌ക് മജ്ലിസ്, ബുര്‍ദ സദസ്സ്, ക്വിസ്, പൈതൃക യാത്ര തുടങ്ങിയ പരിപാടികള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ ഉണ്ടാവും. സമാപന ദിവസമായ സെപ്റ്റംബര്‍ 18ന് സയ്യദന്മാരും സാദാത്തീങ്ങളും പണ്ഡിതന്മാരും മാദീഹിങ്ങളും പങ്കെടുക്കും.
ദേര നൈഫ് പാര്‍ക്കിലെ നിംസ് കഫേയില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് സാബിത്ത് ഹുസൈന്‍, അബ്ദുല്‍ ഖാദര്‍ നദീര്‍ വാഫി, മുഹമ്മദ് മഷൂദ്, ജീലാനി മുഹമ്മദ്, ഇസ്മായില്‍ നസീഫ്, മുഹമ്മദ് ഷമീല്‍ സംബന്ധിച്ചു.
