ലണ്ടന്‍: ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് യു.കെയുമായുള്ള സ്വതന്ത്ര വ്യാപാരക്കാര്‍. കരാറനുസരിച്ച് ഇന്ത്യക്കാര്‍ക്കു യു.കെയില്‍ തൊഴിലവസരങ്ങളും നിക്ഷേപ വളര്‍ച്ച എന്നിവയും ഉണ്ടാവും. ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് ആയിരക്കണക്കിനു തൊഴിലവസരം ഉണ്ടാവും. കരാര്‍ സംബന്ധിച്ചു ഇരു രാജ്യങ്ങളും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിക്കും കയറ്റുമതിക്കും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് വ്യാപാര കരാറിനു പിന്നിലെ ആശയം. ഇതു ഇരുരാജ്യങ്ങളുടെയും ഉല്‍പ്പന്നങ്ങളെ മത്സരാധിഷ്ടിതമാക്കും. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാരം 120 ദശലക്ഷം യു.എസ് ഡോളറാക്കി ഉയര്‍ത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സമൂലോല്‍പ്പന്നങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും എഞ്ചിനുകള്‍, ജൈവരാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളെ സംയുക്ത കരാര്‍ പോഷിപ്പിക്കുമെന്നു കരുതുന്നു. കരാറനുസരിച്ച് യു.കെയുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇന്ത്യന്‍ താരിഫ് 15 ശതമാനത്തില്‍ നിന്നു മൂന്നു ശതമാനമായി കുറയും. സോഫ്ട് ഡ്രിങ്കുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കാറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ വിപണിയില്‍ യു.കെ.ക്ക് എളുപ്പത്തില്‍ വിറ്റഴിക്കാനാവും.
