കാസര്‍കോട്: മണ്ണിടിച്ചിലുണ്ടായ മയ്യിച്ച വീരമലകുന്ന് റൂട്ടിലൂടെ ഹെവി വാഹനങ്ങളും ലോറികളും കടത്തിവിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അധികൃതരുടെ മേല്‍നോട്ടത്തിലൂടെ മാത്രമേ വാഹനങ്ങളെ പോകാന്‍ അനുവദിക്കൂ. അതേസമയം യാത്രാവാഹനങ്ങള്‍ക്ക് വീരമലകുന്ന് റൂട്ടിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ പറഞ്ഞു. എല്ലാ യാത്രാ വാഹനങ്ങളും പകരമുള്ള വഴികളില്‍ സഞ്ചരിക്കണം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശീയ പാതയിലെത്തി യാത്ര ചെയ്യണം. പയ്യന്നൂര്‍ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍, കോത്തായിമുക്ക് -ചീമേനി കയ്യൂര്‍ -ചായ്യോത്ത് വഴി നീലേശ്വരം ദേശീയ പാതയില്‍ പ്രവേശിക്കണം. ഇതുകൂടാതെ കരിവെള്ളൂര്‍-പാലക്കുന്ന് വെളളച്ചാല്‍ -ചെമ്പ്രകാനം -കയ്യൂര്‍ – ചായ്യോത്ത് വഴിയും നീലേശ്വരത്ത് എത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു.
