ദമ്മാം: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ ആലംപാടി ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ ഹമീദ് മിഅ്‌റാജിന് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ദമാമില്‍ വെച്ച് സ്വീകരിച്ചു.
മുനിര്‍ മിഅ്‌റാജ് പ്രാര്‍ത്ഥന നടത്തി.സൗദി ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാന പ്രസിഡണ്ട് ലത്തിഫ് സി.എ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അറഫാത്ത് ഷംനാട് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ബാഗ്ലൂര്‍, ആഷി നെല്ലിക്കുന്ന്, കബീര്‍ മിഅ്‌റാജ്, അബു സി.എ. അമീര്‍ മിഹ്‌റാജ്, നജീബ് ഇസ്സത്, റൗഫ്, മുസ്തഫ മിഹ്‌റാജ്, നൗഷാദ് മിഹ്‌റാജ്, സൗദി ജമാഅത്ത് ട്രഷറര്‍ പി.എം.എ.ഖാദര്‍, സി.എം. ഹാരിസ് പ്രസംഗിച്ചു. ജമാഅത്ത് ട്രഷറര്‍ ഹമീദ് മിഹ്‌റാജ് സ്വീകരണത്തിന് നന്ദി പറഞ്ഞു.
