നെല്ലിക്കുന്നില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി, തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: നെല്ലിക്കുന്നില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. ഉത്തര്‍പ്രദേശ്, കനോജ് ജില്ലയിലെ ബുള്‍ബുലിയാപൂര്‍ സ്വദേശി റാനു എന്ന ജയ് വീര്‍സിംഗി (27) നെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ബേക്കല്‍ തീരദേശ പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട് ബുധനാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ചയും തിരച്ചില്‍ നടത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page