കാസര്‍കോട്: അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള പള്ളി കരിമ്പില്‍ ഹൈസ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ശിവാനി ആര്‍ പ്രസാദ് (15) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. കൂടോലിലെ രവി പ്രസാദ്, ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരന്‍: സമര്‍ജിത്ത്.(മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കുമ്പളപള്ളി ). സംസ്‌കാരം വീട്ടുവളപ്പില്‍.
