കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ് എന്ന ബണ്ടി ഹനീഫ് (60) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫയാണ് ഭാര്യ. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലെ സാംസ്‌കാരിക സാമൂഹിക മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു ഹനീഫയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കുന്നിലെ പരേതരായ ബണ്ടി മഹ്‌മൂദിന്റെയും റുഖിയയുടെയും മകനാണ്. മക്കള്‍: അനീന, അനൂപ് (തായ്‌ലാന്റ്), സിനാന്‍. മരുമക്കള്‍: ഫസല്‍ കാഞങ്ങാട്, ഹാദിയ (തിരുവനന്തപുരം), സഹോദരങ്ങള്‍: ഷംസു(ദുബൈ), സലീം, അന്‍സാരി, ഖദീജ, റാബിയ. ഖബറടക്കം നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍.
