കാസര്‍കോട്: മധൂര്‍ ഉളിയത്തടുക്കയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 34.56 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. മദ്യം കടത്തിയ കുഡ്ലു ബദിരഡുക്ക കിന്നിഗോളിയിലെ ബി.പി സുരേഷിനെ അറസ്റ്റുചെയ്തു. കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ അസി.ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍ പത്തിലും സംഘവും ചൊവ്വാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ് പിടിയിലായ സുരേഷെന്ന് അധികൃതര്‍ പറഞ്ഞു. കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും പ്രതിയേയും തുടര്‍ നടപടികള്‍ക്കായി റേഞ്ച് ഓഫീസില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) വി പ്രമോദ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ കെ നൗഷാദ്, കെആര്‍ പ്രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രാജേഷ്, ടിവി അതുല്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
