ന്യൂയോര്‍ക്ക്: കഴുത്തില്‍ ലോഹം കൊണ്ടുള്ള വെയ്റ്റ് ലിഫ്ടിംഗ് ഉപകരണങ്ങള്‍ ധരിച്ചു കൊണ്ടു എംആര്‍ഐ സ്‌കാനിംഗ് മെഷീനടുത്തെത്തിയ 61കാരന്‍ കാന്തിക ശക്തിയില്‍ സ്‌കാനിംഗ് മെഷീനുള്ളിലേക്കു അതിശക്തിയോടെ ആകര്‍ഷിക്കപ്പെട്ടു. മെഷീനുള്ളിലേക്ക് വലിച്ചു കയറ്റപ്പെട്ട ഇയാള്‍ ദാരുണമായി മരിച്ചു.
ന്യൂയോര്‍ക്ക് നസ്സാവു ഓപ്പണ്‍ എംആര്‍ഐയിലാണ് അപകടം. സ്‌കാനിംഗ് നടക്കുന്നതിനിടയിലാണ് ലോഹ ചെയിന്‍ കഴുത്തില്‍ ധരിച്ചു കൊണ്ട് ഇയാള്‍ സ്‌കാനിംഗ് റൂമില്‍ പ്രവേശിച്ചത്.
മരണപ്പെട്ട കീത്ത് മക് അലിസ്റ്റര്‍ സ്‌കാനിംഗ് മിഷിനില്‍ പെട്ടിട്ടുണ്ടെന്നും അയാളെ സ്‌കാനിംഗ് ടേബിള്‍ നിന്നു വലിച്ചു മാറ്റണമെന്നും അവിടെ കാല്‍മുട്ടിനു സ്‌കാനിംഗ് ചെയ്തു കൊണ്ടിരുന്ന കീത്തിന്റെ ഭാര്യ സ്‌കാനിംഗ് മെഷീന്‍ ടെക്‌നീഷ്യനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 20 പൗണ്ട് ഭാരമുള്ള ലോഹ ചെയിന്‍ കീത്ത് ധരിച്ചിരുന്നതിനാല്‍ സ്‌കാനിംഗ് മെഷീന്റെ കാന്തിക ശക്തി അയാളെ മെഷീനുള്ളിലേക്കു വലിക്കുകയായിരുന്നു. സ്‌കാനിംഗ് മെഷീന്‍ ഓഫ് ചെയ്യാന്‍ കഴിയാത്തത്ര തരത്തില്‍ കീത്തിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്‌കാനിംഗ് ഓപ്പറേറ്റര്‍ തളര്‍ന്നു പോയിരുന്നതിനാല്‍ അതു കഴിഞ്ഞില്ലെന്നു പറയുന്നു. ഒടുവില്‍ സ്‌കാനിംഗ് മെഷീനില്‍ നിന്നു മോചിപ്പിക്കപ്പെട്ട ഉടന്‍ തന്നെ കീത്തിന് ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നെന്ന് ഭാര്യ കൂട്ടിച്ചേര്‍ത്തു.
