പയ്യന്നൂര്‍: ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്നൂരിലെ ടി.സി.വി ദിനേശന്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ലയണ്‍സ് റീജിയനല്‍ ചെയര്‍മാന്‍, ടി സി.വി കുഞ്ഞങ്ങഅമ്മ കുടുംബ ട്രസ്റ്റ് മുന്‍ മാനേജിങ് ട്രസ്റ്റി, പ്രകൃതി ജീവന ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് മുരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍. പരേതനായ എ.കെ. നാരായണ പൊതുവാളുടെയും ടി.സി.വി ലക്ഷമി അമ്മയുടെയും മകനാണ്. ഭാര്യ: മിനി വി.പി (ഹെഡ് മിസ്ട്രസ്, മുച്ചിലോട്ട് എഎല്‍ പി സ്‌കൂള്‍). മക്കള്‍: അലോക് ദിനേശന്‍ (ആര്‍കിടെക്റ്റ് തിരുവനന്ദപുരം), വിദുല ദിനേശന്‍ (വിദ്യാര്‍ത്ഥി ഇറ്റലി). സഹോദരങ്ങള്‍: ടി.സി.വി രാജമല്ലിക, പ്രദീപന്‍(ടിസിവി കണ്‍സ്ട്രക്ഷന്‍ പയ്യന്നൂര്‍), ഷീന (ഹെഡ് ടീച്ചര്‍, കുട്ടുപുഴ), പരേതരായ രവിന്ദ്രന്‍, ശശി.
