കാസര്‍കോട്: മഞ്ചേശ്വരം താലൂക്കില്‍ കുബ്ബന്നൂര്‍ ബേക്കൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. രണ്ടാം പ്രതി ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയി. കടമ്പാര്‍ പജിംഗാര്‍ സ്വദേശി അരുണ(21)ആണ് പിടിയിലായത്. രണ്ടാംപ്രതി കയ്യാര്‍ ജോഡ്ക്കല്‍ സ്വദേശി മുടന്തൂര്‍ ഹൗസില്‍ ബിഎം അബ്ദുള്‍ ഗഫൂര്‍(33) ആണ് ഓടിപ്പോയത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തിലാണ് ബേക്കൂരില്‍ പരിശോധന നടന്നത്. രക്ഷപ്പെട്ട അബ്ദുല്‍ ഗഫൂര്‍ ഉപ്പള ടൗണ്‍ മുതല്‍ കുമ്പന്നൂര്‍ ബന്ദിയോട് മേഖലകളിലും കഞ്ചാവ് മറ്റ് രാസലഹരികള്‍ വില്‍പ്പന നടത്തുന്നതിലെ പ്രധാനിയാണെന്നും യുവാവിനെതിരെ പൊലീസ് സ്റ്റേഷനുകളിലും കുമ്പള എക്‌സൈസ് ഓഫീസിലുമായി നിരവധി മയക്കുമരുന്ന് കേസുകള്‍ ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെവി മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംഎം അഖിലേഷ്, കെ സുര്‍ജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ബിജില, ഡ്രൈവര്‍ പി പ്രവീണ്‍കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
