മിന്ന: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ നൈജറില്‍ രണ്ട് ഇന്ത്യക്കാരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഒരാളെ തട്ടിക്കൊണ്ടു പോയി.
നൈജറിലെ ദോസോ മേഖലയില്‍ 15നാണ് ഭീകരാക്രമണം ഉണ്ടായതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ദോസോയിലെ ഒരു നിര്‍മ്മാണ സ്ഥലത്തു കാവല്‍ നിന്ന സൈനിക യൂണിറ്റിനു നേരെയാണ് തോക്കുധാരികളായ അജ്ഞാത സംഘം വെടിയുതിര്‍ത്തത്. വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ദൗത്യ സംഘം അറിയിച്ചു. തട്ടിക്കൊണ്ടു പോകപ്പെട്ട ഇന്ത്യക്കാരനെ മോചിപ്പിക്കാന്‍ എംബസി ഇടപെട്ടിട്ടുണ്ട്.
