കുമ്പള: മൊഗ്രാല്‍ കടപ്പുറത്തെ ടെമ്പോ ഡ്രൈവര്‍ ബാസിതിന്റെ വീട്ടില്‍ കള്ളന്‍ കയറി. ഇരുപതിനായിരം രൂപ മോഷ്ടിച്ചു.
വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. രാത്രി തിരിച്ചെത്തിയതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ബാസിത് കുമ്പള പോലീസില്‍ പരാതി നല്‍കി. പോലീസ് വീട് പരിശോധിച്ചു. കവര്‍ച്ച പട്ടാപ്പകല്‍ തന്നെ ആയിരിക്കുമോ നടന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ പള്ളി ഇമാമിന്റെ റൂമില്‍ നിന്ന് 35000 രൂപ കൊള്ളയടിച്ചിരുന്നു. ഈ കേസിനു തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മോഷണങ്ങള്‍ തെളിയിക്കപ്പെടാതെ പോകുന്നത് നാട്ടുകാരില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
