ബാങ്കോക്ക്: ബുദ്ധസന്യാസിമാരുമായി ലൈംഗിക ബന്ധം പൂലര്‍ത്തിയ രംഗങ്ങള്‍ ചിത്രീകരിച്ചു ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച തായ് യുവതിയെ അറസ്റ്റു ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്തു നൂറുകോടി ഇവര്‍ തട്ടിയെടുത്തതായാണ് സൂചന. ഒമ്പതു സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി ഇതിന്റെ ദൃശ്യങ്ങള്‍ അവരെ കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട 80,000ത്തിലേറെ ഫോട്ടോകളും വീഡിയോകളും പൊലീസ് പിടിച്ചെടുത്തു.
തായ്‌ലാന്‍ഡിലെ ബുദ്ധ സന്യാസി സമൂഹത്തില്‍ ഇതു വലിയ അപമാനമുണ്ടാക്കിയിട്ടുണ്ട്. സന്യാസി മഠത്തില്‍ നിന്നു പണം തട്ടിയെടുക്കാനും അതു യുവതിക്കു കൈമാറാനും നടന്ന ശ്രമങ്ങള്‍ വെളിച്ചത്തായതിനെത്തുടര്‍ന്നു മഠാധിപതി സന്യാസി ശിഷ്യന്മാരെ ഉപേക്ഷിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2024 മെയ് മുതല്‍ യുവതി മഠാധിപതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ബന്ധത്തില്‍ തനിക്കു കുട്ടിയുണ്ടായിട്ടുണ്ടെന്നും അതിന്റെ ചെലവിനു 18500000 രൂപ യുവതി മഠാധിപതിയോട് ആവശ്യപ്പെടുകയുമായിരുന്നത്രെ. ഇത്തരത്തില്‍ മറ്റു സന്യാസിമാരും യുവതിക്കു പണം നല്‍കിയിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സമാഹരിച്ച പണം യുവതി ചൂതാട്ട കേന്ദ്രങ്ങളില്‍ ധൂര്‍ത്തടിക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ബ്ലാക്ക് മെയില്‍ ചെയ്യാനുപയോഗിച്ച ചിത്രങ്ങള്‍ യുവതിയുടെ ഫോണില്‍ കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് സംഘം വെളിപ്പെടുത്തി. തായ്‌ലാന്റ് സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
