കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണത്തില്‍ പലഘട്ടങ്ങളുടെ കരാറുകാരും റോഡ് നിര്‍മാണത്തിലെ തരികിടകളെ തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്ത മേഘ കമ്പനി അവരുടെ ഏജന്റുമാര്‍ക്കും സബ് ഏജന്റുമാര്‍ക്കും നൂറുകണക്കിന് വാഹനങ്ങള്‍ക്കും മറ്റും ആറുമാസമായി പണം നല്‍കുന്നില്ലെന്നാക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് ഇത്തരം ആളുകള്‍ സംഘടിതമായി ഇന്നും പൊയ്‌നാച്ചിയിലെ മേഘയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ആറുമാസമായി ഒരു പൈസപോലും കൂലികിട്ടാതെ തങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും ഉടന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതേ ആവശ്യമുന്നയിച്ചു നേരത്തെ പലതവണ സമരം നടത്തിയിരുന്നെന്നും സമരക്കാര്‍ പറഞ്ഞു. അന്നൊക്കെ ഓരോ അവധി പറയുകയും അവധികഴിഞ്ഞുവരുമ്പോള്‍ വീണ്ടും അവധി പറയുകയാണെന്നും സബ് കരാറുകാരും സമരത്തിലുള്ള മറ്റുള്ളവരും പറയുന്നു.
